crime

ക്രിമിനൽ കേസ് പ്രതി തോക്കുമായി മെഡിക്കൽ കോളജിൽ; പിടികൂടാനായില്ല

By webdesk14

February 21, 2024

തിരുവനന്തപുരം: തോക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. എയര്‍ഗണ്ണുമായി അത്യാഹിത വിഭാഗത്തില്‍ ഓടിക്കയറുകയായിരുന്നു. കല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ ആണ് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

സുരക്ഷാ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാലരയോടെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.