kerala

എസ്ഐയെ ആക്രമിച്ച് ക്രിമിനല്‍ സംഘം; മുഖത്ത് പരിക്ക്, പൊലീസ് ജീപ്പ് തകര്‍ത്തു; മൂന്നുപേര്‍ പിടിയില്‍

By Test User

October 29, 2022

തൃശൂര്‍ മതിലകത്ത് ക്രിമിനല്‍ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന്‍ മാത്യുവിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്.സംഭവത്തില്‍ എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു.

ലഹരി വില്‍പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പൊലീസ് ജീപ്പിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖില്‍ (21) എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.