kerala

ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി രൂക്ഷം; 19 സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം

By webdesk18

December 16, 2025

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. കൂടുതല്‍ ചിത്രങ്ങളുടെ സ്‌ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.

ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളില്‍ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.

പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. A poet: unconcealed poetry,All That’s Left of You,Bamako,Battleship Potemkin,Beef,Clash,Eagles of The Republic,Heart of The Wolf,once upon A Time In Gaza,palestine 36,Red Rain,Reverstone,The Hour Of The Furnaces,Tunnels:Sun In The Dark,Yes,Flames,Timbuktu,Wajib,Santosh എന്നി സിനിമകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.