ആധുനിക ഫുട്‌ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി ഇവരില്‍ ആരെന്ന ചൂടേറിയ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെക്കാള്‍ മികച്ചവന്‍ നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര ലീഗില്‍ മോശം ഫോം തുടരുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ കുതിപ്പിന് അവസാനമില്ല എന്നു കാണിക്കുന്നതായിരുന്നു പാരീസ് സെന്റ് ജെര്‍മനു എതിരായ അവസാന മത്സരം. ഫുട്‌ബോള്‍ വിദ്ഗധരും മറ്റു പ്രമുഖരും പി.എസ്.ജി വിജയിക്കുമെന്നു പ്രവചനം നടത്തിയപ്പോള്‍ ഇരട്ട ഗോളുമായി തിളങ്ങി റയല്‍ മാഡ്രിഡിന് ആദ്യപാദ 3-1ന്റെ തകര്‍പ്പന്‍ വിജയം സമ്മാനിക്കാനായി പോര്‍ച്ചുഗീസ് താരത്തിന്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനായി 100 ഗോളുകള്‍ അടിച്ചുകൂടിയ ആദ്യതാരമെന്ന റെക്കോര്‍ഡ് ഉള്‍പ്പെടെ ഒരുപിടി റെക്കോര്‍ഡുകളാണ് മുപ്പതിമൂന്നുക്കാരന്‍ കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ പ്രധാപ്പെട്ട റെക്കോര്‍ഡുകള്‍

1. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം 118 ഗോളുകള്‍, (റയല്‍              മാഡ്രിഡ് 101 , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15)

2. ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം ( റയല്‍                മാഡ്രിഡ് 101)

3. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ-ഏക താരം ( റയല്‍ മാഡ്രിഡ് 85,                      മാ.യുണൈറ്റഡ് 15)

4. ചാമ്പ്യന്‍സ് ലീഗില്‍ ഒരു ക്ലബിനായി 100 ഗോള്‍ നേടുന്ന ആദ്യ താരം ( റയല്‍ മാഡ്രിഡ് 101)

5. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തലണ ടോപ് സ്‌കോററായി ഫിനീഷ്              ചെയ്യുന്ന താരം ( ആറു സീസണ്‍)

6. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ തലണ 10പ്ലസ് ഗോള്‍ നേടുന്ന താരം (            ആറു തവണ)

7.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം (11 ഗോളുകള്‍,         2015-16 സീസണ്‍ )

8. ചാമ്പ്യന്‍സ് ലീഗ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം (17 ഗോളുകള്‍        2013-14 സീസണ്‍ )

9. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന താരം ( ആറു              മത്സരം ഒമ്പതു ഗോളുകള്‍ 2017-18 സീസണ്‍ )

10. തുടരെ രണ്ടു ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോളടിക്കുന്ന താരം (2015-16, 2016-17              സീസണുകള്‍ )

11. ഒരു ചാമ്പ്യന്‍സ് സീസണില്‍ മൂന്നു ഹാട്രിക് നേടുന്ന ആദ്യ-ഏക താരം (2015-16 സീസണ്‍)

12. ചാമ്പ്യന്‍സ് ലീഗ് രണ്ടു സീസണുകളില്‍ 15പ്ലസ് ഗോള്‍ നേടുന്ന ആദ്യ-ഏക താരം (2012-         13, 2015-16 സീസണ്‍ )