മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരങ്ങള്‍  ബെര്‍ണബുവില്‍ കഠിന പരിശീലനത്തിലായിരുന്നു. പക്ഷേ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ മാത്രം കണ്ടില്ല. പക്ഷേ സി.ആര്‍-7 ഇന്നലെ ഇന്‍സ്റ്റഗ്രമില്‍ കുടുംബവുമൊത്തുള്ള കൂറെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വാരത്തില്‍ പിറന്ന പെണ്‍കുട്ടി അലാന, മൂത്ത മകന്‍ കൃസ്റ്റിയാനോ ജൂനിയര്‍, ഇരട്ടകളായ മത്താവോ, ഇവ എന്നിവര്‍ക്കും ജീവിത പങ്കാളി ജോര്‍ജീന റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചേയ്തിരിക്കുന്നത്. നാല് കുട്ടികളാണ് നിലവില്‍ സൂപ്പര്‍ താരത്തിനുള്ളത്. പക്ഷേ അദ്ദേഹം പറയുന്നത് തനിക്ക് ഏഴ് കുട്ടികള്‍ വേണമെന്നാണ്. ഏഴ് ബാലന്‍ഡിയോറും താന്‍ വാങ്ങുമെന്നും അദ്ദേഹം പറുന്നു.

അതേ സമയം താനും കൃസറ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ ഒരു വിധത്തിലുമുള്ള ശത്രുതയില്ലെന്ന് ലിയോ മെസി വ്യക്തമാക്കി. ഞങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനോ അടുത്ത് ഇടപഴകാനോ അവസരം ലഭിക്കാറില്ല. പലപ്പോഴും അവാര്‍ഡ് വേദികളിലായിരിക്കും കണ്ട് മുട്ടുക. ഞങ്ങളില്‍ ഒരാള്‍ക്കായിരിക്കും അവാര്‍ഡ്. അവാര്‍ഡ് ലഭിച്ചയാള്‍ ആ സന്തോഷത്തിലായിരിക്കും. നല്ല സൗഹൃദത്തിന് നല്ല സമയമാണ് വേണ്ടത്. തങ്ങള്‍ തമ്മില്‍ ഭയങ്കര ശത്രുതയാണെന്നുള്ള തരത്തില്‍ മാധ്യമങ്ങളാണ് പ്രചാരണം നടത്തുന്നതെന്നും മെസി പറഞ്ഞു.