Connect with us

india

പാര്‍ട്ടിയെയും നേതൃത്വത്തെയും വിമര്‍ശിച്ചു; ബി.ജെ.പി മന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്‍ 3 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.

Published

on

ഹരിയാന മന്ത്രി അനില്‍ വിജിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ബി.ജെ.പി. തുടര്‍ച്ചയായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിലാണ് മന്ത്രിക്കെതിരായ നടപടി. ഇന്നലെ (തിങ്കള്‍) ആണ് ബി.ജെ.പി നേതൃത്വം അനില്‍ വിജിന് നോട്ടീസ് അയച്ചത്. ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്‍ 3 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈനിയുടെ സഹായി എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മന്ത്രി അടുത്തിടെ ആരോപിച്ചിരുന്നു. സൈനിയുടെ സഹായിയായ ആശിഷ് തയാലിനെതിരെയാണ് വിജ് ആരോപണം ഉയര്‍ത്തിയത്.

അംബാല കാന്ത് മണ്ഡലത്തില്‍ നിന്ന് 7277 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ സ്വതന്ത്രയായി മത്സരിച്ച ചിത്ര സര്‍വാരയെ ആശിഷ് പിന്തുണച്ചുവെന്നാണ് വിജ് ആരോപിച്ചത്.

കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ചിത്ര മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ചിത്രയ്ക്ക് വേണ്ടി തയാലിനൊപ്പം ആളുകള്‍ പ്രചരണം നടത്തുന്നതിന്റെ വീഡിയോകള്‍ വിജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹരിയാന ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നതകളും പൊട്ടിത്തെറികളും ഉണ്ടാവുകയുണ്ടായി. ഹരിയാന മന്ത്രിസഭ യോഗത്തിലാണ് വിജ് ആദ്യമായി അതൃപ്തി അറിയിക്കുന്നത്.

ഫേസ്ബുക്കിലൂടെ താന്‍ സൈനിയുടെ അടുത്തയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് ആശിഷ് തയാല്‍. തെരഞ്ഞെടുപ്പ് കാലയളവില്‍ ആശിഷിനൊപ്പം കാണുന്ന അതേ ആളുകളെ ബി.ജെ.പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കാണാമെന്നും വിജ് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ 2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹരിയാന ബി.ജെ.പിയിലെ പ്രശ്‌നങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖനായ നേതാവ് മോഹന്‍ ലാല്‍ ബദോളിക്കെതിരെയും വിജ് രംഗത്തെത്തിയിരുന്നു. ബലാത്സംഗം കുറ്റം നേരിടുന്ന ഒരാള്‍ എങ്ങനെയാണ് സ്ത്രീകള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയുടെ യോഗത്തില്‍ അധ്യക്ഷനാകുന്നതെന്നും വിജ് ചോദ്യം ചെയ്തിരുന്നു.

പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബദോളി രാജിവെക്കണമെന്നും വിജ് ആവശ്യപ്പെട്ടിരുന്നു. 2024 ഡിസംബറില്‍ ഹിമാചലില്‍ ബദോളിക്കെതിരെ കൂട്ടബലാത്സംഗ കുറ്റത്തില്‍ കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജിന്റെ വിമര്‍ശനം. എല്‍.കെ. അദ്വാനിയെക്കാള്‍ വലിയ നേതാവല്ല ബദോളിയെന്നും പൊലീസ് ക്ലീന്‍ ചീട്ട് നല്‍കുന്നവരെ രാജിവെക്കണമെന്നുമാണ് വിജ് ആവശ്യപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാട്ടില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ തള്ളി; പിതാവ് അറസ്റ്റില്‍

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

Published

on

തമിഴ്നാട്ടില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവ്. പിതാവിനെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടി പീഡനത്തിനിരയായത്. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ മകളെ സമീപത്ത് കാണത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിലെ വാട്ടര്‍ ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. പ്രതിയായ പിതാവും കുട്ടിയെ തിരയാന്‍ അമ്മക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റം സമ്മതിച്ചത്.

കരൂരിലെ ഇഷ്ടികച്ചൂളയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. കുഞ്ഞിനെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ ടാങ്കിലേക്കിട്ട് താഴെ വന്ന് കിടക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ റമദാന്‍ അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിനെ വെടിവെച്ച് കൊന്നു

അലിഗഢിലെ റോറവാര്‍ സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ യുവാവിനെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തി. റമദാന്‍ വ്രതമെടുക്കുന്നതിന് മുന്നോടിയായുള്ള അത്താഴ ഭക്ഷണത്തിനായി റോഡരികില്‍ കാത്തുനിന്ന യുവാവിന് നേരെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അലിഗഢിലെ റോറവാര്‍ സ്വദേശി ഹാരിസ് (25) ആണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയതായിരുന്നു ഹാരിസ്. ബൈക്കിലെത്തിയ അക്രമി സംഘം വെടിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഹാരിസ് സ്വയം രക്ഷ തീര്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ അത് വിഫലമായി. എന്നാല്‍ രണ്ടാമത്തെ വെടിയുണ്ട ഹാരിസിന്റെ ശരീരത്തില്‍ തുളച്ചുകയറി. നിലത്തുവീണ ഹാരിസിന്റെ നേര്‍ക്ക് തുരുതുരെ വെടിയുതിര്‍ത്തിട്ടാണ് അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു

വെടിവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഷുഹൈബ് ഓടിരക്ഷപെട്ടിരുന്നു. എന്നാല്‍ അക്രമികള്‍ ഇയാള്‍ക്കു നേരെയും വെടിയുതിര്‍തിരുന്നു. വ്യക്തിവൈരാഗ്യമാവാം ഹാരിസിനെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റ് വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

‘പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഹാരിസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്’- അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു.

ഹാരിസ് തനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്ന് ബന്ധുവായ ഷുഹൈബ് പറഞ്ഞു. ‘ഞങ്ങള്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവിടെ ഭക്ഷണം വാങ്ങാനായി എത്തിയത്. അപ്പോഴാണ് ഹാരിസിന് വെടിയേറ്റത്. ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. വെടിവച്ചവര്‍ ക്രിമിനലുകളാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഹമാസിനെ പിന്തുണച്ചു: രഞ്ജനി ശ്രീനിവാസന്റെ വിസ യുഎസ് റദ്ദാക്കി, നാട്ടിലേയ്ക്കു തിരിച്ചയച്ചു

യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് പ്രകാരം മാർച്ച് അഞ്ചാം തീയതിയാണ് രഞ്ജിനി ശ്രീനിവാസൻ എന്ന വിദ്യാർഥിയുടെ വിസ റദ്ദാക്കിയത്.

Published

on

ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥി നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് നട്ടിലേക്ക് മടങ്ങിയത്. യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് പ്രകാരം മാർച്ച് അഞ്ചാം തീയതിയാണ് രഞ്ജിനി ശ്രീനിവാസൻ എന്ന വിദ്യാർഥിയുടെ വിസ റദ്ദാക്കിയത്.

ഹമാസിനെ പിന്തുണക്കുന്ന നടപടികളുണ്ടായതിനെ തുടർന്നാണ് രഞ്ജിനി ശ്രീനിവാസനെതിരെ നടപടിയെടുത്തതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആപിൽ രജിസ്റ്റർ ചെയ്ത് അവർ യു.എസ് വിട്ടുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചത്.

നാട് വിട്ടില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരിയായി നാടുകടത്തുമെന്നതിനാലാണ് രഞ്ജിനി ശ്രീനിവാസൻ നാട് വിട്ടതെന്നാണ് സൂചന. രഞ്ജിനി യു.എസ് വിടുന്നതിന്റെ ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.

വിസ നൽകാൻ യു.എസിന് അവകാശമുണ്ട്. എന്നാൽ, ഹമാസ് പോലുള്ള സംഘടനകളെ പിന്തുണച്ചാൽ അത് റദ്ദാക്കാനും യു.എസിന് അവകാശമുണ്ട്. രഞ്ജിനി സി.ബി.പി ആപ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് യു.എസ് വിട്ടുവെന്നും ഏജൻസി അറിയിച്ചു. കൊളംബിയ യൂനിവേഴ്സിറ്റിയിൽ അർബൻ പ്ലാനിങ്ങിലാണ് ​​രഞ്ജിനി പഠിക്കുന്നത്.

നേരത്തെ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ യൂനിവേഴ്സിറ്റി. കഴിഞ്ഞ വർഷം കാമ്പസിൽ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നടപടിയുണ്ടായത്. ഹാമിൽട്ടൺ ഹാളിൽ കഴിഞ്ഞ വർഷം പ്രതിഷേധം നടത്തിയ വിദ്യാർഥികളെ സസ്​പെൻഡ് ചെയ്യുകയും പുറത്താക്കുകയുമാണ് യൂനിവേഴ്സിറ്റി ചെയ്തിരിക്കുന്നത്.

കാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്ഥാപനത്തിന് നൽകിയിരുന്ന ഫണ്ട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയിലെ മഹമൂദ് ഖാലിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളുമായി യൂനിവേഴ്സിറ്റി രംഗത്തെത്തുന്നത്.

Continue Reading

Trending