Video Stories

ബിഹാറില്‍ ബാലികയ്ക്ക് ക്രൂരപീഡനം, ബലാത്സംഗം ചെയ്ത രഹസ്യഭാഗത്ത് മണ്ണും ചെളിയും വാരിയിട്ടു

By webdesk13

April 11, 2023

ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ പത്ത് വയസ്സുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യഭാഗത്ത് ചെളിയും മണലും വാരിയിട്ടു. ഇരുപത്താറുകാരനായ പ്രതിയെ പിടികൂടിയ പൊലീസ്, ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.

പത്ത് വയസ്സുകാരി കൂട്ടുകാര്‍ക്കൊപ്പം വീടിനു സമീപം കളിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. കൂട്ടുകാരെ തന്ത്രപൂര്‍വം അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച പ്രതി, പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായതോടെ പ്രതി കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടതായും പൊലീസ് അറിയിച്ചു.

കളിക്കാന്‍ പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതെ വന്നതോടെ കുട്ടിയുടെ അമ്മ അന്വേഷിച്ചു വരികയായിരുന്നു. ഒപ്പം കളിച്ച കുട്ടികളോട് ചോദിച്ചപ്പോള്‍ ഒരാള്‍ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയതായി കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെ കൂട്ടി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയായ നിലയില്‍ കണ്ടത്.

ആളുകളെ കണ്ട പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും, പിന്നീട് പൊലീസിന്റെ പിടിയിലായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.