kerala

കോട്ടയത്ത് വയോധികക്കെതിരെ ക്രൂരത; പൊലീസ് അന്വേഷണം ശക്തമാക്കി

By webdesk17

November 10, 2025

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ കയറി 81 കാരിയായ വയോധികയായ കൈ മുറിച്ച് സ്വര്‍ണവള മോഷ്ടിച്ചു. കുറിച്ചി ചെത്തിപ്പടിയിലെ അന്നമ്മയാണ് ക്രൂരതക്കിരയായത്. സംഭവം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ഉണ്ടായത്. ആ സമയം വീട്ടില്‍ അന്നമ്മ ഒറ്റയ്ക്കായിരുന്നു. രക്തം വാര്‍ന്ന് കിടന്ന നിലയില്‍ അന്നമ്മയെ മകനും കുടുംബാംഗങ്ങളും രാവിലെ 11ഓടെ തിരിച്ചെത്തിയപ്പോള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടുവരികയാണ്. ആക്രമണത്തിന്റെ ആഘാതം മാറാത്തതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.