kerala

കക്കുകളി നിരോധിക്കണം: ഓര്‍ത്തഡോക്‌സ് സഭ

By webdesk11

May 03, 2023

കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ശ്രമമെന്നും മനുഷ്യനെ ഒന്നിപ്പിക്കാനുള്ള കല ഭിന്നിപ്പിക്കാനുള്ള മാര്‍ഗമാക്കി മാറ്റരുതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.

കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇത് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.