ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.