crime

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ്

By web desk 1

July 14, 2021

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ്.