crime

സൈബര്‍ ആക്രമണം: ജയലക്ഷ്മിയുടെ മൊഴിയെടുത്തു

By webdesk13

September 06, 2023

മീഡിയ വണ്‍ ചാനലിലെ വാര്‍ത്തയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ ഭാര്യ ജയലക്ഷ്മി നല്‍കിയ പരാതിയില്‍ പൊലീസ് അവരുടെ മൊഴിയെടുത്തു. എറണാകുളം പൊന്നുരുന്നി ജി.എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് ജയലക്ഷ്മി.

മരട്‌പോലീസ് വീട്ടിലെത്തി ജയയുടെ മൊഴിയെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായി പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. രണ്ടു പ്രൊഫൈലുകളില്‍ നിന്നാണ് വളരെ സ്‌പെസിഫിക് ആയി സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റുകളും കമന്റുകളും വന്നത്. അതിന്റെ വ്യക്തമായ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫലപ്രദമായ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് പ്രമോദ് രാമന്‍ അറിയിച്ചു.