Connect with us

kerala

സൈബർ ആക്രമണം തിരിച്ചടിച്ചു നെടുമ്പാശ്ശേരിയെ പിടിച്ച് പുതുപ്പള്ളിയിൽ സിപിഎം

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു

Published

on

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുള്ള രൂക്ഷമായ സൈബർ ആക്രമണം തിരിച്ചടിച്ചതോടെ ഏതുവിധേനയും തലയുരാനുള്ള ശ്രമത്തിലാണ് പുതുപ്പള്ളിയിൽ സിപിഎം.

അച്ചു ഉമ്മൻ സ്വന്തമായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു എന്നാണ് സിപിഎം സിപിഎം സൈബർ പോരാളികൾ അടിച്ചു വിട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചെരുപ്പില്ലാതെ നടക്കുമ്പോഴും സഹോദരി ആഡംബരത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു. എങ്കിൽ ഇനി വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ഉമ്മൻചാണ്ടിയുടെ സഹതാപം യുഡിഎഫിന് അനുകാല അനുകൂലമാകുമെന്ന് വന്നതോടെ കുടുംബത്തെ ആക്രമിക്കുന്ന സ്ഥിതിയായിരുന്നു.

ആദ്യഘട്ടത്തിൽ പറഞ്ഞ വികസനം വഴിവിട്ട രീതിയിലേക്ക് മാറിയതോടെ വൻതോതിൽ വോട്ട് ചോർച്ച ഉണ്ടാവുമെന്ന് സിപിഎം വിലയിരുത്തി. തുടർന്നാണ് വികസനം വീണ്ടും ചർച്ച ചെയ്യാൻ ഇടതുമുന്നണി തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ കുറിച്ച് സിപിഎം നേതാവ് തോമസ് ഐസക് പുതിയ വാദവുമായി രംഗത്തുവന്നു.

വിമാ നത്താവളത്തെ തങ്ങൾ എതിർത്തു എന്ന പ്രചാരണം ശരിയല്ലെന്നാണ് ഐസക്കിന്റെ പുതിയ കണ്ടുപിടുത്തം .പുതുപ്പള്ളിയെ കുറിച്ച് ഒന്നും പറയാനില്ലാതായതോടെയാണ് സിപിഎം എറണാകുളം ജില്ലയെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് .എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഉദ്ധരിച്ചാണ് തോമസ് ഐസക്കിൻ്റെപ്രതികരണം .വൻഭൂരിപക്ഷം ചാണ്ടിയും ഉമ്മന് ലഭിക്കുമെന്ന് വന്നതോടെ ഏത് വിധേനയും ഭൂരിപക്ഷം കുറയ്ക്കാനുള്ള തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് സിപിഎം ഇപ്പോൾ പയറ്റുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

ര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

Published

on

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ചക്കത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

ഇന്ന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.

Continue Reading

kerala

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ

അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

Trending