ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്‌കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, 150ഓളം പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.
ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.