News

‘അന്ന് അച്ഛന്‍ ഇന്ന് ഞാന്‍, മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓര്‍മ്മകള്‍ക്കും മാത്രം’; വൈകാരിക കുറിപ്പുമായി അഡ്വ. എ.പി സ്മിജി

By webdesk17

January 17, 2026

ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയശേഷം സമൂഹമാധ്യമങ്ങളില്‍ വൈകാരിക കുറിപ്പുമായി മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി. ‘വര്‍ഷങ്ങള്‍ക്കു മുന്‍പ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛന്‍ (എ.പി. ഉണ്ണികൃഷ്ണന്‍) ഈ കാറില്‍ വന്നിറങ്ങുമ്പോള്‍ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ല്‍ അച്ഛന്‍ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാന്‍ യാത്ര ചെയ്യുമ്പോള്‍, അത് വെറുമൊരു യാത്രയല്ല, അച്ഛന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

ഇതിനെല്ലാം കടപ്പാട് എന്നെ രണ്ട് കൈ നീട്ടി സ്വീകരിച്ച നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനങ്ങളായ നിങ്ങളോടും എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അച്ഛന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാണക്കാട് കുടുബത്തോടും എന്റെ പാണക്കാട് തങ്ങളോടും പികെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും എന്റെ പാര്‍ട്ടിയോടും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോടുമാണെന്ന് എ.പി സ്മിജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.