അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മേവാനി രംഗത്തെത്തി.

ചൊവ്വാഴ്ച ബദല്‍പുരിലാണ് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു നേരെ അക്രമം നടത്തിയത്.


തിങ്കളാഴ്ച റോഡ് ഷോ്ക്കു ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണത്തിറങ്ങിയ യുവ നേതാവിനെ ബിജെപി പ്രവര്‍ത്തര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ മേവാനിയുടെ കാര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മേവാനിക്ക് പരിക്കുകളൊന്നും ഏറ്റിറ്റില്ല.

അക്രമത്തെ തുര്‍ന്ന് ബിജെപിക്കെതിരെ ആരോപണവുമായി മേവാനി രംഗത്തെത്തി. ബിജെപിയുടെ എംപിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് മേവാനി പറഞ്ഞു.
തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ അക്രമം നടത്തിയതായും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് കൊണ്ടാണ് ബിജെപി ഇത്തരം അക്രമണം നടത്തുന്നതെന്നും മേവാനി ആരോപിച്ചു.

ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നില്‍ ബിജെപിക്കെതിരായ തന്റെ പോരാട്ടം ശക്തമായി തുടരുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും മേവാനി പറഞ്ഞു.