ലക്‌നോ: സവര്‍ണരുടെ പീഡനത്തെ തുടര്‍ന്ന് യു.പിയില്‍ അമ്പതോളം ദലിതര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ദലിതരാണ് മതം മാറുന്നത്. വാര്‍ത്ത അറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇസ്‌ലാം മതം സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്ന ദലിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പുഴയില്‍ ഒഴുക്കുകയും ചെയ്തു.