india

മധ്യപ്രദേശില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍

By webdesk17

October 22, 2025

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സാനു ബറുവ, അലോക് പഥക്, ചോട്ടു ഓജ എന്നിവരാണ് അറസ്റ്റിലായത്. സര്പുരയിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദനത്തിനിരയാക്കുകയും മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൂത്രം കൂടിപ്പിച്ചതായും യുവാവ് പരാതിയില്‍ പറഞ്ഞു. ബോധരഹിതനായ യുവാവിനെ പ്രതികള്‍ ഉപേക്ഷിച്ചു. ബോധം വന്ന ഉടന്‍ യുവാവ് ബന്ധുക്കള്‍ക്ക് വിവരം അറിയിക്കുകയും ,യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവ് മുന്‍പ് സോനു ബറുവയുടെ ഡ്രൈവറായിരുന്നുഅടുത്തിടെ ജോലി രാജിവെച്ച് ഭാര്യയുടെ കുടുംബത്തോടൊപ്പം ഗ്വാളിയാറില്‍ താമസിക്കുകയായിരുന്നു. പോലീസ് പ്രാഥമിക നിഗമനത്തില്‍, യുവാവ് വാഹനം ഓടിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണം. തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതിന് നിരവധി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നാലായിരിക്കും മൂത്രം കുടിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുക.