india

‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍

By webdesk17

June 09, 2025

കോഴിക്കോട് ബേപ്പൂരിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലില്‍ അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകുമെന്നും കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.

കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍. കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്ലജ് പുറപ്പെട്ടു.

ബേപ്പൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.