kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

By webdesk14

June 10, 2025

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.