kerala

സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരം നാളെ

By Test User

November 15, 2022

തിരുവനന്തപുരം: സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും തൊഴിലാളി ദ്രോഹ നടപടിക്കെതിരെ നാളെ രാപ്പകല്‍ സമരം സംഘടിപ്പിക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ബാങ്ക് ഹെഡ്ഓഫീസിന് മുന്നില്‍ വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

അന്യായമായ സ്ഥലമാറ്റം റദ്ദാക്കുക, ശമ്പള പരിഷ്‌കരണ ഉത്തരവിലെ നീതി നിഷേധം നിര്‍ത്തലാക്കുക, ക്ഷാമബത്ത അനുവദിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.