ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. യുവാക്കള്‍ക്കാണ് അധ്യക്ഷ പട്ടികയില്‍ കൂടുതലായും പ്രാധാന്യം നല്‍കിയത്. കൊല്ലം ഡിസിസി അധ്യക്ഷസ്ഥാനം ബിന്ദു കൃഷ്ണക്കു നല്‍കി വനിതാ പ്രാതിനിധ്യവും ഡിസിസിയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കിയല്ല ഡിസിസി അധ്യക്ഷന്മാരുടെ നിയമനമെന്ന് കേന്ദ്രനേതൃത്വം പറയുന്നുണ്ടെങ്കിലും ഐഗ്രൂപ്പിനാണ് മേധാവിത്തം.

വിവിധ ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍:

തിരുവനന്തപുരം – നെയ്യാറ്റിന്‍കര സനല്‍
കൊല്ലം – ബിന്ദു കൃഷ്ണ
പത്തനംത്തിട്ട – ബാബു ജോര്‍ജ്ജ്
ആലപ്പുഴ – എം.ലിജു
ഇടുക്കി – ഇബ്രാഹിംകുട്ടി കല്ലാര്‍
കോട്ടയം – ജോഷി ഫിലിപ്പ്
എറണാകുളം – പി.ജെ വിനോദ്
തൃശൂര്‍ – ടി.എന്‍ പ്രതാപന്‍
പാലക്കാട് – വി.കെ ശ്രീകണ്ഠന്‍
മലപ്പുറം – വി.വി പ്രകാശ്
കോഴിക്കോട് – ടി.സിദ്ദീഖ്
കണ്ണൂര്‍ – സതീശന്‍ പാച്ചേനി
വയനാട് – ഐ.സി ബാലകൃഷ്ണന്‍
കാസര്‍കോട് – ഹക്കിം കുന്നേല്‍