kerala

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം

By webdesk17

September 09, 2025

പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസ് സര്‍വീസില്‍നിന്ന് പുറത്താക്കപ്പെടുകയും എന്നാല്‍ കഴിഞ്ഞ വര്‍ഷം അന്വേഷണത്തിന് ശേഷം കുറ്റവിമുക്തനാകുകയും ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലെ അനസ് പി.കെ നാലുവര്‍ഷമായി ജോലി ചെയ്യുന്നത് ഒരു ആക്രികടയില്‍.

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ അനസിനെ മൂന്നുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ആരോപണത്തെത്തുടര്‍ന്ന് 2021 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്യുകയും 2022 ഫെബ്രുവരിയില്‍ പുറത്താക്കുകയും ചെയ്യുകയായിരുന്നു.

തെളിവുകളില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനസിനെതിരെയുള്ള ആരോപണങ്ങള്‍ 2024 സംപ്റ്റംബറില്‍ ട്രിബ്യൂണലിനെ റദ്ദാക്കി. എന്നാല്‍ അനസിനെ തിരിച്ചെടുക്കാന്‍ ഉത്തരവായിട്ടും നടപടി നീണ്ടുപോകുകയാണ്.

സസ്പെന്‍ഷനില്‍ കഴിയുന്ന പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതോടെയാണ് അനസിന്റെ ഇപ്പോഴത്തെ അവസ്ഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.