Cricket

ഡി കോക്ക്- വാന്‍ഡര്‍ ഡസ്സന്‍ ഷോ; ന്യൂസിലാൻഡിന് 358 റണ്‍ വിജയലക്ഷ്യം

By webdesk14

November 01, 2023

ലോകകപ്പ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടമായി 357 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. റാസി വാന്‍ ഡെര്‍ ഡസ്സന്‍ (133), ക്വിന്റണ്‍ ഡി കോക്ക് (114) എന്നിവര്‍ സെഞ്ചുറി നേടി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലന്റിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രകടനം. ഡീക്കോക്ക് ഡസന്‍ എന്നിവര്‍ ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.