crime

യുവതിയുടെ മൃതദേഹം വഴിയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍

By web desk 1

December 17, 2020

പന്തളം: വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന സുശീലയുടെ (61) മൃതദേഹമാണ് ഇടയാടിയില്‍ ജങ്ഷനു സമീപമുളള ഹോട്ടലിന്റെ പിന്‍ഭാഗത്തെ ഉപറോഡില്‍ നിന്ന് കണ്ടെത്തിയത്. ഇവര്‍ അട്ടത്തോട് സ്വദേശിനിയാണെന്നാണ് നിഗമനം.

നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.