kerala

അമൃതം പൊടിയില്‍ ചത്ത പല്ലി; ഒന്നരവയസുകാരിക്ക് വയറിളക്കം

By webdesk18

September 27, 2025

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പഞ്ചാംകുഴി അങ്കണവാടിയില്‍നിന്നും കിട്ടിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടെത്തി. ഷൈജു അഞ്ജു ദമ്പതികളുടെ മകള്‍ ഷെസ എന്ന ഒന്നരവയസുകാരിക്ക് അങ്കണവാടിയില്‍നിന്നും കിട്ടിയ അമൃതം പൊടിയിലാണ് പല്ലിയുടെ ജഡം കണ്ടത്.

പല്ലിയുള്ളത് അറിയാതെ കുട്ടിക്ക് പൊടി നല്‍കിയിരുന്നതായി അമ്മ പറഞ്ഞു. അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതി അധികൃതര്‍ക്ക് കൈമാറിയെന്ന് അങ്കണവാടി ടീച്ചര്‍ ശ്രീലേഖ അറിയിച്ചു.