kerala

ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ പരുക്കേല്‍ക്കാനിടയായ ഡിവൈഡര്‍ ഇനി ഓര്‍മ; ഈ വളവില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 52 പേര്‍

By webdesk14

March 14, 2023

ദേശീയപാതയിലെ തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ നടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ പരുക്കേല്‍ക്കാനിടയായ ഡിവൈഡര്‍ ഇനി ഓര്‍മ. 2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ 4.30ന് ആണ് ജഗതി ശ്രീകുമാറിന് പരുക്കേറ്റത്. പിന്നെയും ഇതേ സ്ഥലത്ത് അപകടങ്ങള്‍ പലതുണ്ടായി.

ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്. ഇവിടെ അടിപ്പാത നിര്‍മിച്ച് അതിന് മീതെക്കൂടിയാകും പ്രധാന പാത കടന്നുപോകുക. ഈ വളവില്‍ അര നൂറ്റാണ്ടിനിടെ വാഹനാപകടങ്ങളില്‍ 52 പേര്‍ മരിച്ചതായാണ് കണക്ക്.