kerala

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു

By webdesk14

February 09, 2023

അബുദാബി: കാസര്‍കാട് കുമ്പള സ്വദേശി ഹൃദയസ്തംഭനം മൂലം അബുദാബിയില്‍ മരണപ്പെട്ടു. ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ ഹെല്‍ത്ത് സെന്ററിന് പിന്‍വശം താമസിക്കുന്ന മുഹമ്മദ് അന്‍സാരി (60)ആണ് മരണപ്പെട്ടത്. പരേതനായ പള്ളിക്കുഞ്ഞി ഹാജിയുടെ മകനാണ്. അര്‍ഷാദ്, അന്‍വര്‍ എന്നിവര്‍ മക്കളാണ്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബി കെ എം സി സി കുമ്പള പഞ്ചായത്ത് ട്രഷറര്‍ സ്ഥാനംവഹിക്കുന്ന അന്‍സാരി നാടിന്റെ മത, സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ ഖബറടക്കം. കെഎംസിസി പ്രവര്‍ത്തകര്‍ ഇതിനുള്ള കാര്യങ്ങള്‍ ചെയ്തുവരുന്നു. അന്‍സാരിയുടെ നിര്യാണത്തില്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.