kerala

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞത് ഐസിയുവില്‍ ചെന്നപ്പോള്‍, രണ്ടു ദിവസം മുന്നേ മരിച്ചിരുന്നു; മെഡി. കോളജിനെതിരെ പരാതി

By web desk 1

August 14, 2021

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് പരാതി ഉയര്‍ന്നത്.

ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും, മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞിട്ടും മരണ വിവരം കുടുംബത്തെ അറിയിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ല.