india

ഹൈദരാബാദിലെ നൈസാമിന്റെ പേരക്കുട്ടി മീര്‍ ബര്‍ക്കത്ത് അലിഖാന്‍ നിര്യാതനായി

By webdesk14

January 15, 2023

ഹൈദരാബാദിലെ അവസാന നിസാം ഉസ്മാന്‍ അലിഖാന്റെ ചെറുമകന്‍ നിസാം മിര്‍ ബര്‍കത്ത് അലിഖാന്‍ സിദ്ദിഖി മുഖര്‍റം ജാ എട്ടാമന്‍ നിര്യാതനായി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍വെച്ചാണ് മരണം. ജമ്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെമാനിച്ച് ചൊവ്വാഴ്ച്ച മൃതദേഹവുമായി അദ്ദേഹത്തിന്റെ മക്കള്‍ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. ചൗമഹല്ല കൊട്ടാരത്തിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. ചടങ്ങുകള്‍ക്ക് ശേഷം അസഫ് ജാഹി കുടുംബത്തിന്റെ ഖബറിടത്തില്‍ സംസ്‌കരിക്കും.