crime

ഭാര്യ ഗുളിക ഒരുമിച്ച് കഴിക്കുന്നത് കണ്ട് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യ രക്ഷപ്പെട്ടു

By Test User

July 13, 2021

കൊല്ലം: ജീവനൊടുക്കാന്‍ ശ്രമിച്ച നവദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു, ഭാര്യ ആശുപത്രിയില്‍. വഴക്കുണ്ടായപ്പോള്‍ ഭാര്യ ഗുളികകള്‍ ഒരുമിച്ചു കഴിച്ചശേഷം മുറി അടച്ചതു കണ്ടു ഭയന്ന ഭര്‍ത്താവ് തൊട്ടടുത്ത മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നെന്നു പൊലീസ് പറയുന്നു.

പള്ളിമണ്‍ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ മകന്‍ ശ്രീഹരി(22) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.