india

നാടക റിഹേഴ്‌സലില്‍ ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിച്ചു; കഴുത്തില്‍ കുരുക്ക് മുറുകി 10 വയസ്സുകാരന്‍ മരിച്ചു

By Test User

August 01, 2021

ലക്‌നൗ: സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്നത് അനുകരിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കഴുത്തില്‍ കുരുക്കു മുറുകി മരിച്ചു. സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് ബദൗന്‍ ജില്ലയിലെ ബാബത് ഗ്രാമത്തിലുള്ള ഭൂരെ സിങ്ങിന്റെ മകന്‍ ശിവം വ്യാഴാഴ്ച മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

പൊലീസിനെ അറിയിക്കാതെ വീട്ടുകാര്‍ മൃതദേഹം മറവു ചെയ്തു. സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോള്‍ മറിഞ്ഞതാണെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ചെന്ന് കെട്ടറുത്തു.