kerala

എഡിഎമ്മിന്റെ മരണം; പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

By webdesk17

November 11, 2024

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്‍ന്നാണ് ഹാജരായത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് പിപി ദിവ്യ ഹാജരായത്.

അതേസമയം കേസില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി സംശയകരമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.