kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യയുടെ ഭാഗത്താണ് തെറ്റെന്ന് ജനത്തിനും പൊലീസിനും മനസിലായി: കെ ബി ഗണേഷ് കുമാര്‍

By webdesk17

November 03, 2024

എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ ഇരയോടൊപ്പമാണെന്നും പി പി ദിവ്യയുടെ ഭാഗത്താണ് തെറ്റെന്ന് ജനത്തിനും പൊലീസിനും മനസിലായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തില്‍ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും എഡിഎമ്മിന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നെന്നും മന്ത്രി പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിനിടെ പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.