GULF

ജനകീയനായ ഭരണാധികാരിയിരുടെ വിയോഗം വലിയ നഷ്ടം – ഇസ്ലാഹി സെൻറർ

By webdesk14

July 18, 2023

കുവൈത്ത് സിറ്റി: ഉമ്മൻ ചാണ്ടിയുടെ വിയോഗം അദ്ദേഹത്തിൻ്റെ കുടുംബത്തിനും കോൺഗ്രസ്സ് പാർടിയുമുണ്ടാക്കിയ വിഷമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) പങ്കു ചേരുന്നതായി പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ അറിയിച്ചു.

ഭരണം ജനകീയമാക്കി സർക്കാറിൻ്റെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്കും ദുർബലരിലേക്കും പാർശവൽകരിലേക്കും നേരിട്ടെത്തിക്കാൻ ശ്രമിച്ച ജനകീയനായ ഭരണാധികാരിയിരുന്നു ഉമ്മൻ ചാണ്ടി. അധികാരത്തിൻ്റെ ഇരുമ്പു മറകളില്ലാതെ ജനങ്ങളിലേക്കിറങ്ങി ചെന്നു എന്നതാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കിയിരുന്നതെന്ന് ഐ.ഐ.സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.