kerala

സിദ്ധാര്‍ഥന്റെ മരണം; സിബിഐ അന്വേഷണ ശുപാര്‍ശ കൈമാറുന്നതില്‍ സര്‍ക്കാരിന് വീഴ്ച

By webdesk13

March 26, 2024

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ ശുപാര്‍ശ കൈമാറുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് വിജ്ഞാപനം കൈമാറിയെങ്കിലും പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറിയില്ല. അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ലെങ്കില്‍ സമരവുമായി മുന്നോട്ടെന്ന് സിദ്ധാര്‍ഥന്റെ പിതാവിന്റെ മുന്നറിയിപ്പ്.

പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും ഡീനിനെതിരെയും നടപടി വേണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് സഹായിക്കും എന്ന് ഉറപ്പുള്ളതിനാലാണ് കാണാന്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.