india

ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ മരണം: ‘സുരക്ഷിത ജീവിതം ഓരോ പൗരന്റെയും അവകാശം’: രാഹുല്‍ ഗാന്ധി

By webdesk14

July 28, 2024

ഡല്‍ഹിയില്‍ ഐഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘ഡല്‍ഹിയിലെ കെട്ടിടത്തിലെ ബേസ്‌മെന്റില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. ഏതാനും ദിവസം മുമ്പ് മഴയത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചിരുന്നു. മണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ ഹൃദയാംഗമമായ അനുശോചനം.

അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണ്. സുരക്ഷിതത്വമില്ലാത്ത നിര്‍മാണത്തിനും മോശം നഗരാസൂത്രണത്തിനും എല്ലാ തലത്തിലുമുള്ള അധികൃതരുടെ അലംഭാവത്തിനും സാധാരണക്കാരാണ് വില നല്‍കേണ്ടി വരുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാറുകളുടെ ഉത്തരവാദിത്തവുമാണ്’ രാഹുല്‍ ഗാന്ധി ‘എക്‌സി’ല്‍ കുറിച്ചു.