kerala

ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

By webdesk18

April 05, 2025

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെ ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് എം പിക്കെതിരെ വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ‘എബിസിഡി’ അറിയില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ ബിജെപി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.