kerala

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

By webdesk17

September 30, 2025

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. നോട്ടീസ് പരിഗണിക്കില്ലെന്ന് അറിയിച്ചതോടെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തിയ ആളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട വീഴും എന്ന് പറഞ്ഞ സംഭവം ഗൗരവമുള്ളതാണ്. ഇതിനെ നിസാരമെന്നു കാണിക്കുന്നത് ശരിയല്ല. പരാതിയുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപിയെ ഭയന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്,’ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് പ്രതികരിച്ചു. 26-ന് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സംഭവമുണ്ടായിരുന്നുവെന്നും, പരാതിക്കാരനെ ബന്ധപ്പെടുത്തി, തുടര്‍നടപടിക്ക് താല്‍പര്യമില്ലെന്നും അറിയിച്ചു.

ഭീഷണിക്കാരന്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവാണ്, ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന് പരസ്യമായി പറഞ്ഞത്. തൃശൂര്‍ പേരാമംഗലം പൊലീസ് ശ്രീകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.