Connect with us

india

ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു

7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്

Published

on

ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

india

487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അമേരിക്ക തിരിച്ചയക്കും: വിദേശകാര്യ മന്ത്രാലയം

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

Published

on

അമേരിക്കയിലുള്ള 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

ജനുവരി 5നാണ് നാടുകടത്തപ്പെട്ട 104 കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ വന്നിറങ്ങിയത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കര്‍ശന നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ നാടുകടത്തലിന്റെ തുടക്കം കുറിക്കലായിരുന്നു ഇത്.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോള്‍ കൈകളും കാലുകളും വിലങ്ങിട്ടതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. 2009 മുതല്‍ ആകെ 15,668 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.

Continue Reading

india

പോക്‌സോ കേസ് റദ്ദ് ചെയ്യണം; യെദ്യൂരപ്പയുടെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി

വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. 

Published

on

പോക്സോ കേസ്‌ റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതേസമയം യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച്‌ കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മന്റ് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി പെൺകുട്ടിയുടെ അമ്മക്ക് യെദ്യൂരപ്പ പണം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യുരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.

Continue Reading

india

യു.പിയിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഗ്‌നിശമന സേന അറിയിച്ചു.

സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംഭവസ്ഥലം അഗ്‌നിശമന സേനാംഗങ്ങളുടെ പരിധിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പില്‍ തീപ്പിടുത്തമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞുവെന്നും ഖാക്ക് ചൗക്ക് പൊലീസ് ഇന്‍സ്പെക്ടര്‍ യോഗേഷ് ചതുര്‍വേദി അറിയിച്ചു.

Continue Reading

Trending