Connect with us

News

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം ഉയര്‍ന്നു; 169 പേര്‍ ചികിത്സയില്‍

സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

Published

on

ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 169 പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്നലെ എട്ട് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭഗീരഥപുരയിലാണ് സംഭവം. ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.

ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നാലെയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് 2,703 വീടുകളില്‍ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭഗീരത്പുരയിലെ പ്രധാന ജലവിതരണ പൈപ്പ്ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈപ്പിന് മുകളിലൂടെ ഒരു ടോയ്ലറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ നടന്നത് വന്‍ കൊള്ള; ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി കണ്ടെത്തല്‍

കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് എസ്‌ഐടിയുടെ റിപ്പോര്‍ട്ട്. ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി കണ്ടെത്തി. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസയം, കേസില്‍ പ്രധാനപ്പെട്ട നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തില്‍ എസ്‌ഐടി വൈകിപ്പിക്കുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. തങ്ങള്‍ പറഞ്ഞ കാര്യം കോടതി ശരിവെച്ചു. വളരെ രഹസ്യമായിട്ടായിരുന്നു കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍. സിവില്‍ കോടതിയുടെ നടപടികള്‍ പോലും അറിയാത്ത ആളാണ് മന്ത്രിയായിരുന്ന കടകംപള്ളി. ഇത് അറിയാതെയാണ് കടംകമ്പള്ളി പ്രസ്താവനകള്‍ ഇറക്കുന്നത്. കോടതി നടപടികള്‍ പോലും അദ്ദേഹത്തിന് അറിയാത്തത് നാണക്കേടാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഒരാള്‍ക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ല. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോള്‍ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം എസ്‌ഐടിയുമേല്‍ ഉണ്ട്. കോടതിക്ക് മുന്നില്‍ ഈ വിവരങ്ങള്‍ വന്നില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെയെന്നും സതീശന്‍ പറഞ്ഞു.

Continue Reading

News

മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തി; നാല് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഡിജിസിഎ നോട്ടീസ്

ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകളും സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും പൈലറ്റ് വിമാനം പറത്തിയതായി ഡിജിസിഎ നോട്ടീസില്‍ പറഞ്ഞു.

Published

on

ദില്ലി: മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകളും സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും പൈലറ്റ് വിമാനം പറത്തിയതായി ഡിജിസിഎ നോട്ടീസില്‍ പറഞ്ഞു.

ദില്ലി-ടോക്കിയോ, ടോക്കിയോ-ദില്ലി വിമാനങ്ങളുടെ നാല് പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ നോട്ടീസ് നല്‍കിയത്. എയര്‍ക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്മെന്റ് ലിസ്റ്റ് (എംഇഎല്‍) പാലിക്കല്‍, ഫ്‌ലൈറ്റ് ക്രൂ തീരുമാനമെടുക്കല്‍ എന്നിവയില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ അക358, അക357 വിമാനങ്ങളുടെ പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

AI- 358 വിമാനം പറത്തുന്നതിനിടെ ഒരു വാതിലിനടുത്ത് പുകയുടെ ഗന്ധം റിപ്പോര്‍ട്ട് ചെയ്തതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നോട്ടീസില്‍ പറയുന്നു. ഡിസംബര്‍ 28ന് AI- 358 എന്ന വിമാനത്തിന് താഴെ വലതുവശത്തെ റീസര്‍ക്കുലേഷന്‍ ഫാനിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രവര്‍ത്തന സമയത്ത് ആവര്‍ത്തിച്ചുള്ള തകരാറുകള്‍ കണ്ടെത്തിയിട്ടും മതിയായ ധാരണയില്ലാതെയാണ് ഓപ്പറേറ്റിംഗ് ക്രൂ വിമാനം പറത്തിയതെന്നും നോട്ടീസില്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഡിജിസിഎ അറിയിച്ചു. പൈലറ്റുമാരുടെ മറുപടിക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

. കാച്ചില്‍ കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Published

on

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) ക്കാണ്‌ പരിക്കേറ്റത്.

ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചില്‍ കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാന്‍ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Continue Reading

Trending