kerala

കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

By webdesk13

April 01, 2023

നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തലയാട് സ്വദേശി അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്കാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജല്‍. മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.