kerala

കൃഷി നാശത്തെ തുടര്‍ന്ന് കടബാധ്യത; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

By Test User

April 11, 2022

പത്തനംതിട്ട: കൃഷിനാശത്തിലൂടെ ലക്ഷങ്ങള്‍ നഷ്ടം വന്ന നെല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്രപറമ്പ് വീട്ടില്‍ രാജീവന്‍ ആണ് ആത്മഹത്യ ചെയ്തത്. കൃഷിചെയ്ത പാടത്തിന് സമീപം ഇന്ന് രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

10 ഏക്കറോളം പാട്ടത്തിനെടുത്ത് കൃഷി നടത്തിയ ഇദ്ദേഹത്തിന് കഴിഞ്ഞ വേനല്‍മഴയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് കടം വാങ്ങിയുമാണ് ഇയാള്‍ കൃഷി ഇറക്കിയിരുന്നത്. കനത്ത വേനല്‍ മഴയെത്തുടര്‍ന്ന് ഇതിലെ എട്ട് ഏക്കറോളം നശിച്ചുപോയിരുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക വിഷമങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അനുമാനം.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല നിങ്ങള്‍ ഒറ്റയ്ക്കല്ല സഹായം തേടാം ദയവായി വിളിക്കൂ ദിശാ ഹെല്‍പ്ലൈന്‍ 1056)