കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ അന്നം മുടക്കുന്ന പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വളരെ അപകടമുള്ള ഒരു പ്രഖ്യാപനമാണ് ഈ കേരളപ്പിറവി ദിനത്തിൽ സർക്കാർ നടത്തുന്നത്. അല്ലെങ്കിലേ കേന്ദ്രത്തിന്റെ ആനൂകൂല്യങ്ങൾ കിട്ടുന്നില്ല. അപ്പോഴാണ് ഇല്ലാത്ത പ്രഖ്യാപനം. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ഒരുപാട് ആനുകൂല്യങ്ങൾ ഇതോടെ ഇല്ലാതാകും. വളരെയധികം പ്രത്യാഘാതമുണ്ടാക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.