Culture

ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

By chandrika

August 08, 2017

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമ മന്ത്രാലയം അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേക്കാണ് മിശ്രയുടെ നിയമനം. 2018 ഒക്ടോബര്‍ 2 വരെയാണ് മിശ്രയുടെ കാലാവധി. 63കാരനായ മിശ്രയെ ജനകീയ ന്യായാധിപന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര. മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധേയനായ യാക്കൂബ് മേമന്റെ ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തൊട്ടു മുമ്പ് അദ്ദേഹത്തിന്റെ ഹര്‍ജി അര്‍ദ്ധരാത്രിയില്‍ പരിഗണിച്ചത് മിശ്രയടക്കമുള്ള മൂന്ന് ജഡ്ജിമാരായിരുന്നു.