മുബൈ: ഉടന്‍ നടക്കാന്‍ പോകുന്ന ഒരു വമ്പന്‍ വിവാഹാഘോഷപരിപാടികള്‍ക്കായി ഏറെ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം. വരന്‍ റണ്‍വീര്‍സിങ്, വധു ദീപിക പദുകോണ്‍. നവംബര്‍ 4, 15 തിയതികളിലായാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ കല്യാണക്കുറി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇരുകുടുംബങ്ങളുടെയും ആശീര്‍വാദത്തോയാണ് വിവാഹതിരാകുന്നതെന്നും എല്ലാവരുടെയും പിന്തുണക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹത്തിന് പത്ത് ദിവസം മുമ്പ് ബംഗളൂരുവില്‍ വച്ചു നടക്കുന്ന നന്ദി പൂജയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. അതേസമയം വിവാഹസ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറ്റലിയില്‍ വെച്ചാകും വിവാഹമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കോഹ്‌ലി-അനുഷ്‌ക ജോഡിയെ പോലെ വിദേശത്തായിരിക്കും വിവാഹമെന്നാണ് സൂചന. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരാകുന്നത്. ഗോസിപ്പുകള്‍ ശക്തമായിരുന്നെങ്കിലും പ്രണയത്തിലാണെന്നോ അല്ലെന്നോ ദീപികയും രണ്‍വീറും തുറന്ന് പറഞ്ഞിരുന്നില്ല. അടുത്തിടെ ഒരു ബ്രിട്ടീഷ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപിക്ക പ്രണയം വെളിപ്പെടുത്തിയത്.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone) on

വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നിരവധി ചിത്രങ്ങളില്‍ ദീപികയും രണ്‍വീറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ രാംലീലയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ഫൈന്റിങ്ങ് ഫണ്ണി, ബാജിറാവോ മസ്താനി, പദ്മാവത് എന്നിവയാണ് രണ്‍വീര്‍-ദീപിക ജോഡിയുടെ മറ്റു ഹിറ്റ് ചിത്രങ്ങള്‍.

2017 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ബോളിവുഡ് നടന്മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ദീപികയുടെ ആസ്തി 11 ഡോളര്‍ ആണ്. പട്ടികയില്‍ രണ്‍വീറിന്റെ വരുമാനം 10 ഡോളറും വരും. താരങ്ങള്‍ വിവാഹം കഴിക്കുന്നതിലൂടെ അവരുടെ മൊത്തം ഇന്ത്യയില്‍ 154 കോടിയോളം വരും