News

അപകീര്‍ത്തികരമായ പരാമര്‍ശം; ട്രംപിന് പതിനായിരം ഡോളര്‍ പിഴ

By webdesk11

October 27, 2023

ന്യൂയോര്‍ക്ക്: കോടതി ജീവനക്കാര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് വിചാരണ കോടതി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ 10,000 ഡോളര്‍ പിഴ ചുമത്തി. കോടതിക്കു പുറത്ത് ജീവനക്കാരെ വിമര്‍ശിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഉത്തരവ് ട്രംപ് ലഘിച്ചതായി ജഡ്ജി ചൂണ്ടിക്കാട്ടി.

ജഡ്ജിക്ക് തൊട്ടരികെ ഇരിക്കുന്ന വളരെ പക്ഷപാതിയായ ഒരാളെന്ന് ജഡ്ജിയുടെ പ്രിന്‍സിപ്പല്‍ ക്ലര്‍ക്കിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. വിചാരണയില്‍ പങ്കെടുക്കുന്ന ഒരാളും തന്റെ സ്റ്റാഫിനെക്കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്ന് എന്‍ഗോറോണ്‍ ഉത്തരവിട്ടിരുന്നെങ്കിലും ട്രംപ് പാലിക്കുകയുണ്ടായില്ല.