ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്‍കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്‌കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.