Culture

ബിജെപിയെ തകര്‍ക്കണം, ഭരണഘടന സംരക്ഷിക്കണം, ഇന്ത്യയ്ക്ക് കാവലാകണം, ഉയര്‍ന്ന പ്രതീക്ഷയില്‍ രാഹുല്‍

By chandrika

December 10, 2018

 

ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്തലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കലുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്ററി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരേയും ഒരുമിച്ചു കൊണ്ടു വരുന്ന മുന്നേറ്റമാണിത്. ഈ മുറിയിലെ ശബ്ദങ്ങള്‍ രാജ്യത്തെ പ്രതിപക്ഷ ശബ്ദമാണെന്ന് യോഗത്തില്‍ താന്‍ പറഞ്ഞെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കലും തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.