kerala

വാഹനങ്ങളിലെ രൂപമാറ്റം: പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ

By webdesk14

June 13, 2024

വാഹനങ്ങളിലെ രൂപമാറ്റത്തിൽ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും

സഞ്ജു ടെക്കി കേസിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വർക്കിംഗ് അല്ലെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു.

പല കോളേജുകളിലും വാഹനങ്ങൾ വിദ്യാർഥികൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ട്. റിക്കവറി വാൻ, ക്രെയിൻ എന്നിവ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.